വാ​യ​ന​യു​ടെ വാ​തി​ല്‍ തു​റ​ന്ന് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, July 8, 2024 5:14 AM IST
അ​ങ്ങാ​ടി​പ്പു​റം: വാ​യ​ന​യു​ടെ വാ​തി​ല്‍ തു​റ​ന്ന് പു​സ്ത​ക​ങ്ങ​ളു​മാ​യി വീ​ടു​ക​ളി​ലേ​ക്കെ​ത്തു​ക​യാ​ണ് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍. വൈ​കു​ന്നേ​രം സ്കൂ​ള്‍ വി​ട്ട​ശേ​ഷം ചെ​റു​സം​ഘ​ങ്ങ​ളാ​യി ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കും ഈ ​പു​സ്ത​ക​യാ​ത്ര. ഗൃ​ഹ​വൈ​ദ്യം മു​ത​ല്‍ ജീ​വ​ച​രി​ത്രം വ​രെ​യു​ള്ള പു​സ്ത​ക​ങ്ങ​ള്‍ ഇ​വ​രു​ടെ പു​സ്ത​ക​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വീ​ട്ടു​കാ​ര്‍​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാം.

പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ശ​ക്തി ബു​ക്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. വാ​യ​നാ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ കൊ​ച്ചു കൂ​ട്ടു​കാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ ന​ല്ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പു​സ്ത​ക വി​ല്‍​പ്പ​ന​യ്ക്കൊ​പ്പം വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ട്ടു​കാ​രോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. വി​ദ്യാ​രം​ഗം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ.​ഷി​ഫ്ല അ​ഹ​മ്മ​ദ്, കെ.​വി.​റി​ഷി​ക, അ​ന്ന റോ​സ്, ആ​ല്‍​ഫി എ​ല്‍​സ ഷെ​ല്ലി, മി​ത ട്രീ​സ,


എം.​സ​ജി​ത, വി. ​വി​ജി​ഷ, ജൊ​വീ​റ്റ ജ​യ്സ​ന്‍റ്, ജു​വാ​ന ജ​യി​ന്‍, യ​സ്‌​സ ക്ലാ​ര, കെ.​ന​ന്ദി​ക പ്ര​ഭാ​ത്കു​മാ​ര്‍, അ​ലോ​ണ ബി​ജു, ആ​ല്‍​ബി​ന എ​ലി​സ​ബ​ത്ത് ചാ​ക്കോ, എ.​ന​ബ്‌​ല ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പു​സ്ത​കോ​ത്സ​വ​വും "എ​ഴു​ത്തി​ന്‍റെ വ​ഴി​യേ’ പ​ഠ​ന​യാ​ത്ര​യും വാ​യ​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ്കൂ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.