അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, July 8, 2024 11:30 PM IST
വ​ണ്ടൂ​ര്‍: തോ​ട്ടി​ല്‍ നി​ന്ന് പ​കു​തി​യി​ല​ധി​കം അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ണ്ടൂ​ര്‍ കു​മ്മാ​ളി​പ്പാ​ടി പൊ​ട്ടി​പ്പാ​റ​യി​ലെ കാ​പ്പി​ല്‍ തോ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ര​ത്തി​ന്‍റെ വേ​രി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ണ്ടൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ട്രോ​മാ​കെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചു. മു​ക്കാ​ല്‍ ഭാ​ഗ​വും അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റേ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. 50 വ​യ​സ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.