നാ​ടു​കാ​ണി​ച്ചു​രം ശു​ചീ​ക​രി​ച്ചും വി​ത്തെ​റി​ഞ്ഞും വ​ന​മ​ഹോ​ത്സ​വം
Monday, July 8, 2024 5:14 AM IST
എ​ട​ക്ക​ര: നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് കീ​ഴി​ലെ വെ​ള്ള​ക്ക​ട്ട വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ടു​കാ​ണി​ച്ചു​രം പാ​ത​യി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി​യും വി​ത്തെ​റി​ഞ്ഞും വ​ന​മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​നം, ഫ​ല​വൃ​ക്ഷ വി​ത്തു​ക​ള്‍ വി​ത​യ്ക്ക​ല്‍, വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, വ​ന​യാ​ത്ര എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​സം​ര​ക്ഷ​ണ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​മി​തി സെ​ക്ര​ട്ട​റി പി.​എം. അ​യ്യൂ​ബ്, ഡോ. ​പി. ഫ​വാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​നി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. സ​മി​തി അം​ഗ​ങ്ങ​ളും വ​ന​പാ​ല​ക​രാ​യ മു​ഹ​മ്മ​ദ് ശ​രീ​ഫ് ആ​ലി​ക്കു​ണ്ടി​ല്‍, കെ.​എ​സ്. സ​റീ​ഷ്, പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദാ​ലി ഈ​ന്ത​ന്‍​കു​ഴി​യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.