പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ബാ​ല​സു​ര​ക്ഷാ സ​മി​തി യോ​ഗം ചേ​ര്‍​ന്നു
Monday, July 8, 2024 5:14 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ല്‍ രൂ​പീ​ക​രി​ച്ച ബാ​ല​സു​ര​ക്ഷാ സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള യോ​ഗം ന​ഗ​ര​സ​ഭ​യി​ല്‍ ചേ​ര്‍​ന്നു. ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ന്‍​സൂ​ര്‍ നെ​ച്ചി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ മി​ഷ​ന്‍ വാ​ത്സ​ല്യ. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് യോ​ഗം ന​ട​ത്തി​യ​ത്.


ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ബാ​ല​സു​ര​ക്ഷാ സ​മി​തി​യു​ടെ ല​ക്ഷ്യ​വും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യും വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ണ്ടു​മ്മ​ല്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ,

എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ പി. ​പ്ര​സാ​ദ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, എ​ഇ​ഒ കു​ഞ്ഞി​മൊ​യ്തീ​ന്‍, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ ഫാ​ത്തി​മ​ത്ത് ഫ​ര്‍​ഹ​ത്, കൗ​ണ്‍​സി​ല​ര്‍ ഷാ​നി​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ ക്ല​ര്‍​ക്ക് ടി.​എം. ഷെ​രി​ഫ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.