കുരിശടിക്ക് നേരെ മാനസിക വൈകല്യമുള്ളയാൾ ആക്രമണം നടത്തി
1494155
Friday, January 10, 2025 6:48 AM IST
പൂവാർ : കുരിശടിക്ക് നേരെ മാനസിക വൈകല്യമുള്ളയാളാൾ ആക്രമണം നടത്തി. കല്ലുകൊണ്ടുള്ള ഏറിൽ ഗ്ലാസുകൾ തകർന്നു. പൂവാർ പതനാവിള ആർ സി പള്ളിക്കു കീഴിൽ അരുമാനൂർക്കടക്ക് സമീപം സ്ഥാപിച്ചിരുന്ന കുരിശടിക്ക് നേരെയായിരുന്നു ഇന്നലെ രാവിലെ ആക്രമണം നടന്നത്. കേസെടുത്ത പോലീസ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.