വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടി
1494153
Friday, January 10, 2025 6:48 AM IST
പേരൂർക്കട: പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ വീട്ടിൽനിന്ന് പോലീസ് പിടികൂടി. തുമ്പ ഓൾസെയിന്റ്സ് കോളജിന് സമീപം പുതുവൽ പുത്തൻവീട്ടിൽ അനൂപ് ആന്റണി (30) ആണ് പിടിയിലായത്.
ഈ മാസം ഏഴിനാണ് പേരൂർക്കട എകെജി നഗറിന് സമീപത്തെ ഒരു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇയാൾ പിടിയിലാകുന്നത്.
അന്നേദിവസം വൈകുന്നേരം മൂന്നിന് മെഡിക്കൽ പരിശോധനയ്ക്കായി പേരൂർക്കട ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രതി പോലീസുകാരുടെ കണ്ണുവെട്ടിച്ച് വിലങ്ങുമായി മുങ്ങിയത്.
അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീട്ടിൽ ഉണ്ടെന്നുള്ള വിവരം പോലീസിന് ലഭിച്ചത്.