ജലവിതരണം മുടങ്ങുന്നത് 16 മുതൽ 18 വരെ
1493850
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷനു സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി നാളെ രാവിലെ എട്ടു മുതൽ നിശ്ചയിച്ചിരുന്ന ജോലികൾ മകരവിളക്ക് ഉത്സവം പ്രമാണിച്ച് 16 നു രാവിലെ എട്ടു മുതൽ 18 നു രാവിലെ എട്ടു വരെ ചെയ്യുന്നതിനായി പുനർനിശ്ചയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ വരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും തന്പാനൂർ, പാൽക്കുളങ്ങര, ശംഖുമുഖം, മുട്ടത്തറ, ആറ്റുകാൽ, അന്പലത്തറ, കളിപ്പാൻകുളം, വലിയതുറ, കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജല വിതരണം തടസപ്പെടുമെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.