തിരുവനന്തപുരം: ഭ​വ​ന​ര​ഹി​ത​രാ​യ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച, ഇ​ന്ത്യ​യി​ല്‍ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് ലൈ​ഫെന്നു ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ, എ​ക്‌​സൈ​സ്, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

കി​ളി​മാ​നൂ​ര്‍ പോ​ങ്ങ​നാ​ട് എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച, 25 കു​ടും​ബ​ങ്ങ​ള്‍​ക്കുവീ​ട് നി​ര്‍​മിച്ചു​ന​ല്‍​കു​ന്ന ല​യ​ണ്‍​സ് ലൈ​ഫ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 4,24, 800 പേ​ര്‍​ക്ക് വീ​ട് നി​ര്‍​മിച്ചു​ന​ല്‍​കി.

5,38,318 പേ​ര്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്. ഒ​രു ല​ക്ഷ​ത്തി പ​തി​നാ​ലാ​യി​ര​ത്തോ​ളം വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. വീ​ടി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലു​മാ​ണ് ലൈ​ഫ് പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. ഓ​രോ​രു​ത്ത​ര്‍​ക്കും അ​ന്ത​സോ ടെ ജീ​വി​ക്കാ​നു​ള്ള വീ​ടാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​മിച്ചു​ന​ല്‍​കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​നാ​യി കേ​ര​ളം ന​ല്‍​കു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ്. രാ​ജ്യ​ത്തി​നുത​ന്നെ മാ​തൃ​ക​യാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ര്‍​ക്കാ​രു​മാ​യി കൈ​കോ​ര്‍​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഒ.​എ​സ് അം​ബി​ക എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ളി​മാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​ആ​ര്‍. മ​നോ​ജ്, ലൈ​ഫ് മി​ഷ​ന്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സൂ​ര​ജ് ഷാ​ജി, ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ 318 എ ​ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ എം.​എ. വ​ഹാ​ബ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.