തി​രു​വ​ല്ലം: തി​രു​വ​ല്ല​ത്തി​നു സ​മീ​പം പൂ​ങ്കു​ള​ത്ത് വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

തി​രു​വ​ല്ലം വി​ല്ലേ​ജി​ല്‍ പൂ​ങ്കു​ളം വാ​ര്‍​ഡി​ല്‍ മു​നാ​ബ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ളി​നു സ​മീ​പം പേ​റ​യി​ല്‍​വി​ള ടി.​സി - 58 /80 മ​നോ​ജ് ഭ​വ​നി​ല്‍ മ​ണി​യ​ന്‍റെ (60) മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കുന്നേരം അഞ്ചോടെയായി രുന്നു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

വീ​ട്ടി​ല്‍ മ​ണി​യ​നും ഭാ​ര്യ വ​സ​ന്ത​യും മാ​ത്ര​മാ​ണു താ​മ​സി​ക്കു​ന്ന​ത്. ഏ​റെ നേ​രം ക​ഴി​ഞ്ഞും മ​ണി​യ​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശ​രീ​ര​ത്തി​ല്‍ മ​ണ്ണെണ്ണ ഒ​ഴി​ച്ചശേ​ഷം തീ​കൊ​ളു​ത്തി​യ​താ​കാമെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. മ​ര​ണകാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കുശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. തി​രു​വ​ല്ലം പോ​ലീ​സ് കേ​സെ​ടു​ത്തു.