ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
1493857
Thursday, January 9, 2025 6:13 AM IST
പാറശാല: ബൈക്ക് മോഷ്ടാവ് പാറശാലയിൽ പിടിയിലായി. കോഴിവിളക്ക് സമീപത്ത്നിന്നും ബൈക്ക് മോഷണം നടത്തിയ പ്രതിയെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടുകാല്‍ അടിമലത്തുറ അമ്പലത്തിന്‍മൂല വീട്ടില്‍ സെല്സന്(20) ആണ് പിടിയിലായത്. മൂന്നിന് പാറശാല കോഴിവിളക്ക് സമീപത്ത് നിന്ന് അയങ്കാമം സ്വദേശിയുടെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്.
മോഷണം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച സ്കൂട്ടര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട്ടിലെ സാത്തൂരില്‍ നിന്ന് മോഷണംപോയ സ്കൂട്ടറാണന്ന് വ്യക്തമായത്. കന്യാകുമാരി ജില്ലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണ സംഘം മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു.
സാത്തൂരില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ച ശേഷം കോഴിവിളയിലെത്തുകയും അവിടെ സ്കൂട്ടര്‍ ഉപേക്ഷിച്ച് ബുളറ്റുമായി പ്രതി കടക്കുകയുമായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.