മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റ് അടച്ച് റോഡുപണി ആരംഭിച്ചു
1494151
Friday, January 10, 2025 6:48 AM IST
പാറശാല: വെള്ളറട അമരവിള റോഡിലെ റെയില്‍വേ ഗേറ്റ് അറ്റക്കുറ്റപ്പണിയുടെ ഭാഗമായി മുന്നറിയിപ്പില്ലാതെ അടച്ചത് യാത്രക്കാരെ വലച്ചു.
ഒരു തരത്തിലുമുള്ള സൂചനാ ബോർഡുകളും സ്ഥാപിക്കാതെയാണ് അധികൃതർ റോഡ് അടച്ച് പണികൾ ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. റെയില്‍വേ ഗേറ്റ് അടച്ചിരിക്കുന്നുവെന്ന് അറിയാതെ പുലര്‍ച്ചെ ആംബുലന്‍സുകള്‍, എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍, പത്രവാഹനങ്ങള് അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ആണ് റെയില്‍വേ ഗേറ്റിന്റെ സമീപത്ത് എത്തിയിരുന്നത്.
ഇടുങ്ങിയ സ്ഥലം ആയതിനാല്‍ തിരികെ പോകുന്നതിനും വളരെയേറെ പണിപ്പെടേണ്ടിവരുന്നു.
രോഷാകുലരായ പല യാത്രക്കാരും കരാറുകാരനോട് വാക്കേറ്റവും തട്ടികയറുകയും ചെയ്തിരുന്നു.