സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചു
1494147
Friday, January 10, 2025 6:48 AM IST
പാറശാല : ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ 22ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന സൂചന പണിമുടക്കത്തിന്റെ പ്രചരണാര്‍ഥം സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര് സരിത ഉദ്ഘാടനം ചെയ്തു.
സിവില്‍ സര്‍വീസ് സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജീവനക്കാരും അണിനിരക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ പാറശാല മേഖലാ പ്രസിഡന്റ് ജി.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. അജയകുമാര്‍, വി. ശശികല, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ആര്. കലാധരന്‍, വൈസ് പ്രസിഡന്റ് ഷാജികുമാര്‍, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ബീന എസ്. നായര്‍, മേഖല സെക്രട്ടറി ക്രിസ്റ്റോര്‍ ദീപക്, ജോയിന്റ് സെക്രട്ടറി സനില്‍ കുമാര്‍, ട്രഷറര്‍ സജുകുമാര്‍ , വിവേക് എന്നിവര്‍ പ്രസംഗിച്ചു.