ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കൽ പരിശീലന പരിപാടി
1493854
Thursday, January 9, 2025 6:00 AM IST
തിരുവനന്തപുരം: ജൈവ വൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പിബിആർ) പുതുക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 62 ജൈവ വൈവിധ്യ പരിപാലന സമിതികൾ (ബിഎംസി) പങ്കെടുത്തു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡും തിരുവനന്തപുരം ജില്ലാ ജൈവവൈവിധ്യ കോ-ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ചിറയിൻകീഴ് ബിഎംസി തയാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ ബോർഡിന് കൈമാറി. കാരോട് പഞ്ചായത്ത് ബിഎംസി കൺവീനർ സി. രാജാമണി,
പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഔഷധസസ്യങ്ങൾ നൽകി. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എം. കലാമുദ്ദീൻ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് കെ. പ്രശാന്ത് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ അക്ഷയ അനിൽ എന്നിവർ പങ്കെടുത്തു.