ആരോഗ്യസർവകലാശാല ഇന്റർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റ് 11, 12 തീയതികളിൽ
1494141
Friday, January 10, 2025 6:40 AM IST
തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല നടത്തുന്ന ഇന്റർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റ് നാളെയും മറ്റന്നാളുമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.
മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, ഡെന്റൽ കോളജ്, ആയുർവേദ കോളജ്, ഫാർമസി കോളജ് എന്നിവിടങ്ങളിൽ നിന്നായി 1500 കായികതാരങ്ങൾ പങ്കെടുക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മീറ്റ് ഉദ്ഘാടനം ചെയ്യും.
മറ്റന്നാൾ വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ട്രോഫികൾ വിതരണം ചെയ്യും.