നെ​ടു​മ​ങ്ങാ​ട് : തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ​യു​ള്ള വി​ശ്ര​മ​ത്തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​യു​ടെ ക​ഴു​ത്തി​ൽ പാ​മ്പ് ചു​റ്റി. ക​ഴു​ത്തി​ൽ ചു​റ്റി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ വ​ലി​ച്ചെ​റി​ഞ്ഞാ​യി​രു​ന്നു തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ള​നാ​ടി​ന് സ​മീ​പം ക​ടി​യൂ​ർ​കോ​ണം സി​എ​ൻ ഭ​വ​നി​ൽ സി.​ഷാ​ജി (51) യാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​ൽ​ക്കാ​തെ അ​പ​ക​ട​ത്തി​ൽ നി​ന്ന് കഷ്ടിച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ കാ​രി​ക്കോ​ണ​ത്തെ തൊ​ഴി​ലു​റ​പ്പ് ജോ​ലി സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ജോ​ലി​സ്ഥ​ല​ത്ത് ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്ന ഷാ​ജി​യു​ടെ ക​ഴു​ത്തി​ൽ മൂ​ർ​ഖ​ൻ പാ​മ്പ് ഇ​ഴ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഷാ​ജി ഉ​ട​ൻ​ത​ന്നെ ക​ഴു​ത്തി​ൽ ചു​റ്റി​യ പാ​മ്പി​നെ കൈ ​കൊ​ണ്ട് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് ഷാ​ജി​ക്ക് ക​ടി​യേ​റ്റി​ല്ല. മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​യി​ല്ലെ​ന്ന് ഷാ​ജി പ​റ​ഞ്ഞു.