അനന്തപുരിക്ക് ആയിരം നന്ദി
1493845
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം മികച്ച പിന്തുണയാണ് നൽകിയതെന്നും അതിനു അനന്തപുരി നിവാസികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താകുറിപ്പിൽ അറിയിച്ചു. എല്ലാ അർഥത്തിലും സമ്പൂർണ വിജയമായിരുന്നു കലോത്സവം.
ഒരു പരാതി പോലുമില്ലാതെയാണ് മേള കൊടിയിറങ്ങുന്നത്. മേളയുടെ വിജയത്തിനായി രൂപീകരിച്ച 19 കമ്മിറ്റികളും ഒന്നിനൊന്നു മെച്ചമായി പ്രവർത്തിച്ചു. മികച്ച കലാസൃഷ്ടികളാണ് കുട്ടികൾ കാഴ്ച വച്ചത്. ലുകൾ കുറഞ്ഞ കലോത്സവം എന്ന നിലയിലും ഈ കലോത്സവം മികച്ചു നിന്നു. കൃത്യസമയത്തു മത്സരങ്ങൾ തുടങ്ങാനും പൂർത്തിയാക്കാനും സാധിച്ചു.