തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​യി​ല്‍ തി​ള​ങ്ങി വ​യ​നാ​ട് ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ വ​ഞ്ചി​പ്പാ​ട്ടു മ​ത്സ​ര​ത്തി​ല്‍ കു​ഞ്ച​ന്‍ ന​മ്പ്യാ​രു​ടെ കി​രാ​തം വ​ഞ്ചി​പ്പാ​ട്ടാ​ണ് കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. നി​റ​ഞ്ഞ സ​ദ​സ്സി​നു മു​ന്നി​ലാ​ണ് വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.

ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വെ​ള്ളാ​ര്‍​മ​ല ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ര്‍ ആ​യി​രു​ന്ന വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്ന ഉ​ണ്ണി സ​ര്‍ ആ​ണ് കു​ട്ടി​ക​ളെ വ​ഞ്ചി​പ്പാ​ട്ട് അ​ഭ്യ​സി​പ്പി​ച്ച​ത് .

ര​ണ്ട് വ​ര്‍​ഷം മു​ന്‍​പാ​ണ് കു​ട്ടി​ക​ള്‍​ക്ക് അ​ദ്ദേ​ഹം വ​ഞ്ചി​പ്പാ​ട്ട് പ​ഠി​പ്പി​ച്ചു ന​ല്‍​കി​യ​ത്. വെ​ള്ളാ​ര്‍​മ​ല സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ്സ് വ​രെ പ​ഠി​ച്ച നാ​ല് കു​ട്ടി​ക​ളാ​ണ് വ​ഞ്ചി​പ്പാ​ട്ട് ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശ്രീ​ന​ന്ദ​ന, ആ​ര്‍​ദ്ര, വി​സ്മ​യ, അ​നാ​മി​ക, സ​ല്‍​ന, ല​ക്ഷ്മി, ന​സി​യ, സ​ന്ധ്രാ, വി​ഷ്ണു​മാ​യ, അ​ര്‍​ച്ച​ന തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ള്‍. സ്മി​ത ഇ ​എ​സ്, ശ്യാം​ജി​ത്ത് എ​ന്നീ അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ള്‍​ക്കൊ​പ്പം വ​ന്ന​ത്.

സ്വ​ന്തം സ്‌​കൂ​ളി​നെ​യും ജി​ല്ല​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ കൗ​ണ്‍​സി​ലി​ങ് സെ​ഷ​നു​ക​ള്‍ ഏ​റെ സ​ഹാ​യ​ക​മാ​യി എ​ന്നും കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.