തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല ജേ​താ​ക്ക​ളാ​യ​തി​ൽ ഏ​റ്റ​വും സ​ന്തോ​ഷ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ്ര​തി​ക​രി​ച്ചു. ഇ​രു​പ​ത്താ​റ് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് തൃ​ശൂർ ജി​ല്ല വീ​ണ്ടും കി​രീ​ടം അ​ണി​യു​ന്ന​തെ​ന്ന​ത് ആ​ഹ്ലാ​ദം പ​ക​രു​ന്നു -മ​ന്ത്രി പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​വ​രും വി​ജ​യി​ക​ളു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തൃ​ശൂ​ർ വി​ജ​യ​കി​രീ​ട​മ​ണി​യു​മെ​ന്ന് മു​ന്നേ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. വേ​ദി​ക​ളി​ൽ നി​ന്നും ന​മു​ക്ക് ല​ഭി​ക്കു​ന്ന ഊ​ർ​ജ്ജം ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കും. മ​ത്സ​ര വി​ജ​യ​മെ​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി പ​ങ്കാ​ളി​ത്ത​മാ​ണ് വ​ലി​യ കാ​ര്യ​മെ​ന്ന​ത് എ​ല്ലാ വി​ദ്യാ​ർ​ഥിക​ളും ഉ​ൾ​ക്കൊ​ള്ള​ണം - മ​ന്ത്രി പ​റ​ഞ്ഞു. ക​ലോ​ത്സ​വം ഭം​ഗി​യാ​ക്കി​യ സം​ഘാ​ട​ക​രെ​യും മ​ന്ത്രി ഡോ.​ ആ​ർ.​ബി​ന്ദു അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.