ട്രിവാന്‍ഡ്രം ക്ലബിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കു സ്റ്റേ
1493862
Thursday, January 9, 2025 6:13 AM IST
കൊച്ചി: ട്രിവാന്‍ഡ്രം ക്ലബിന്റെ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കു ഹൈക്കോടതിയുടെ സ്റ്റേ. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ചോദ്യം ചെയ്തു ക്ലബ് സെക്രട്ടറി ഡി. സന്തോഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ജസ്റ്റീസ് ടി.ആര്. രവി ഉത്തരവിട്ടത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഭൂമി ഏറ്റെടുക്കാനായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിട്ടത്. ക്ലബിന് ഭൂമിയില്‍ അവകാശമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ഹർജി വീണ്ടും ഫെബ്രുവരി അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.