തിരുവനന്തപുരം: വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി ഭ​വ​ന്‍റെ യും കേ​ന്ദ്ര സാം​സ്‌​കാ​രി​ക വ​കു​പ്പ് സൗ​ത്ത് സോ​ണ്‍ ക​ള്‍​ച്ച​ര്‍ സെ​ന്‍ററിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള ഫോ​ക്ക് ഫെ​സ്റ്റി​വ​ല്‍ "നാ​ട്ടു​മ​ല​യാ​ളം' സാം​സ്‌​കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി​ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ മ​നു​ഷ്യ​ര്‍​ക്കും അ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന ക​ലാ​രൂ​പ​ങ്ങ​ളാ​ണ് നാ​ട​ന്‍ ക​ല​ക​ള്‍. പ​ര​മ്പ​രാ​ഗ​ത​മാ​യ അ​റി​വു​ക​ളാ​ണ് ഇ​തി​ലൂ​ടെ പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്ന​തെ​ന്നും ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി​ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പി.​എ​സ്. മ​നേ​ക്ഷ് അ​ധ്യക്ഷ​നാ​യി. കോ​ളീ​ജി​യേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ. സു​ധീ​ര്‍, ഭ​ര​ണ സ​മി​തി​യം​ഗം രാ​ജേ​ഷ് ചി​റ​പ്പാ​ട്, അ​ഡ്വ. സു​രേ​ഷ് സോ​മ, എസ്. വേ​ണു​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ‌

കേ​ര​ള ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നും അ​ന്യ​മാ​യി പോ​കു​ന്ന നാ​ട​ന്‍​ക​ല​ക​ളാ​യ തെ​യ്യം, തി​റ, പൂ​ത​ന്‍, ക​രി​ങ്കാ​ളി​യാ​ട്ടം, കാ​വ​ടി​യാ​ട്ടം, കാ​ള​ക​ളി, ആ​ന​ക​ളി, ക​ര​കാ​ട്ടം, പ​ന്ത​ക്കാ​ളി​യാ​ട്ടം, മ​യി​ലാ​ട്ടം, നാ​ട​ന്‍​പാ​ട്ടു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള നാ​ട്ടു​മ​ല​യാ​ളം പ​രി​പാ​ടി ജ​നാ​ര്‍​ദ്ദ​ന​ന്‍ പു​തു​ശേ​രി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ചു.

രാ​ജു​വ​ള്ളു​വ​നാ​ട്, സു​ബി, സു​ഭി​ല, ശ്രീ​ല​ക്ഷ്മി, സു​ഭാ​ഷ്‌​നാ​ഥ്, അ​മൃ​ത​ദാ​സ്, രാ​ജേ​ഷ് തു​ട​ങ്ങി ഇ​രു​പ​തോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് വേ​ദി​യി​ലെ​ത്തി​യ​ത്. ജ​നു​വ​രി 10 വ​രെ ഫോ​ക് ഫെ​സ്റ്റി​വ​ല്‍ ഉ​ണ്ടാ​കും.