ശ്രീചിത്ര തിരുനാൾ എൻജിനിയറിംഗ് കോളജ് സ്പാർക് എക്സ് സംഘടിപ്പിച്ചു
1493849
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗിന്റെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെൽ സ്പാർക്ക് എക് സ് പരിപാടി വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മൂന്നു സ്റ്റാർട്ടപ്പുകൾ വിജയകരമായി ആരംഭിച്ചു. എക്സോബോണിക്, ബ്രൂബിസ്, സാപ്പിയന്റ് എന്നിവയാണ് സ്റ്റാർട്ടപ്പുകൾ. എക്സോബോണിക് പാരാലിസിസ് ബാധിതർക്കായി വിപ്ലകരമായ സാങ്കേതിക വിദ്യ വികസിപ്പിച്ചു.
പരാശ്രയം കൂടാതെ വിവിധ പ്രവർത്തികൾ ചെയ്യാൻ ഇത് അവരെ പ്രാപ്തരാക്കും. ജീവകബാക്ടീരിയകൾ ഉൾപ്പെടുത്തി പ്രൊബയോട്ടിക് പാനീയങ്ങൾ വിപണിയിലെത്തിക്കുകയെന്നതാണ് ബ്രൂബിസ് എന്ന സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. സാപ്പിയന്റ് എന്ന സ്റ്റാർട്ടപ്പ് സാങ്കേതിക രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട് എഐ പിന്തുണയോടെയുള്ള ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. സി. സതീഷ്കുമാർ, ബയോടെക്നോളജി ആൻഡ് ബയോ കെമിക്കൽ എൻജിനിയിംഗ് വിഭാഗം മേധാവി ഡോ. കെ.ബി. രാധാകൃഷ്ണൻ ഐഇഡിസി നോഡൽ ഓഫീസർ ഡോ. ബി.ജെ. ശ്രീജിത്, കേരള സ്റ്റാർട്ടപ്പ്മിഷൻ പ്രോജക്ട് അസിസ്റ്റന്റ് വി. ആദർഷ് എന്നിവർ ചേർന്നു പരിപാടി ഉദ്ഘാടനം ചെയ്തു. അമൃത അനിൽ, പ്രഫുൾ ജോർജ് എന്നിവർ വിദ്യാർഥി പ്രതിനിധികളായി പ്രവർത്തിച്ചു.