പടപ്പക്കര ഇരട്ടക്കൊലപാതകം : പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
1493863
Thursday, January 9, 2025 6:13 AM IST
കൊല്ലം: പടപ്പക്കരയിൽ മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയകേസിലെ പ്രതി അഖിലിനെ അഞ്ചുദിവസത്തേക്ക് കുണ്ടറ പോലിസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ പോലിസ് മൊബൈൽ കടയിലും കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.കഴിഞ്ഞദിവസം ഉച്ചയോടെയാണ് മാതാവിന്റെ മൊബൈൽ വിറ്റ കൊട്ടിയത്ത് മൊബൈൽ കടയിൽ എത്തിച്ചത് .
തുടർന്ന് വൈകുന്നേരം കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അഖിൽ പോലിസിനോട് വിവരിച്ചു നൽകി. ഒളിപ്പിച്ചു വെച്ചിരുന്ന പ്രതിയുടെയും മാതാവിന്റെയും സിം കാർഡുകളും പോലിസിന് കൈമാറി ആന്ററണി ചികിത്സയിലിരിക്കെ രണ്ടുദിവസത്തിന് ശേഷം മരിച്ചു.
കശ്മീരിലെ ശ്രീനഗറിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഖിലിനെ രണ്ട് ദിവസം മുമ്പാണ് പിടികൂടിയത്.