വിശ്വകർമ ഐക്യവേദി സംസ്ഥാന കണ്വൻഷൻ 26ന്
1494143
Friday, January 10, 2025 6:40 AM IST
തിരുവനന്തപുരം: വിശ്വകർമ ഐക്യവേദിയുടെ അവകാശ പ്രഖ്യാപന സംസ്ഥാന കണ്വൻഷൻ ഈ മാസം 26ന് എറണാകുളം അധ്യാപക ഭവനിൽ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒബിസി സംവരണം നടപ്പാക്കുക, ജാതി സെൻസസ് റിപ്പോർട്ടു പുറത്തുവിടുക,
പുതുതായി ജാതി സെൻസസ് എടുത്തു വിശ്വകർമ സംവരണം വർധിപ്പിക്കുക, ഐടിഐകളിലും ഉന്നതവിദ്യാഭ്യാസ മേഖലകളിലും വിദ്യാഭ്യാസ സംവരണം വർധിപ്പിക്കുക,
സംവരണം ഇല്ലാത്ത കോഴ്സുകൾക്കു സംവരണം നൽകുക, പിഎം വിശ്വകർമ പദ്ധതി പുനഃ ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണു കണ്വൻഷനെന്ന് ഐക്യവേദി ചെയർമാൻ കെ.കെ. ചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.