അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് ഉദ്ഘാടനം ചെയ്തു
Saturday, September 28, 2024 7:10 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ സി​വി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര രൂ​പ​ത ബി​ഷ​പ്പ് ഡോ.​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ​സ്.​വി​ശ്വ​നാ​ഥ റാ​വു, ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ണ്‍ വ​ര്‍​ഗീ​സ് പാ​ല​നി​ല്‍​ക്കു​ന്ന​തി​ല്‍, സി​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്.​വി.​ജി​ഷ, കോ​ണ്‍​ഫ​റ​ന്‍​സ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഡോ.​ജ​യ എ​സ്.​പി​ള്ള, ഡോ.​അ​മ​ല്‍​രാ​ജ്, എ​സ്. നി​തി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ര്‍​ഡ് (കി​ഫ്ബി), ഐ​ഐ​ടി മ​ദ്രാ​സ് സി​വി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ്, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി,

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ടോ​ട്ട​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ദി ​എ​ന​ര്‍​ജി ആ​ന്‍​ഡ് റി​സോ​ഴ്സ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് , വി​ശ്വ​സ​മു​ദ്ര എ​ൻ​ജി​നീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മാ​റ്റ​ര്‍ ലാ​ബ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ച്ച​ത്.