പ്രവർത്തനത്തിന്‍റെ നൂറാം വർഷത്തിൽ സെന്‍റ് റോ​ക്സ് കോ​ൺ​വന്‍റ് സ്കൂ​ൾ
Saturday, September 28, 2024 6:48 AM IST
തി​രു​വ​ന​ന്ത​പു​രം: 1925ൽ ​ഐ​സി​എം സ​ന്യാ​സ സ​മൂ​ഹം സ്ഥാ​പി​ച്ച സെ​ന്‍റ് റോ​ക്സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നൂ​റു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. നൂ​റാം വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി ച്ച് ​ഈ അ​ധ്യ​യ​ന വ​ർ​ഷം 100 പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ റ​വ. സി​സ്റ്റ​ർ അ​ന്ന​മ്മ ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ 22 വ​കു​പ്പു​ക ളെ ​പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് എ​ക് സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ സ​മു​ദ്ര​ഗ​വേ​ഷ​ക​നും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ റോ​ബ​ർ​ട്ട് പ​നി​പ്പി​ള്ള എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഐ​എ​സ്ആ​ർ​ഒ. ഹൈ ​ഇ​ല​ക്ട്രി​ക് പ്രൊ​പ്പ​ല്‍​ഷ​ൻ യൂ​ണി​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മ​ഞ്ജു എ​സ്. നാ​യ​ർ, ഹ​രി​കൃ​ഷ്ണ​ന്‍ (വി.​എ​സ്.​എ​സ്.​സി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സൂ​സി വി. ​പെ​രേ​ര, ഐ.​ടി.​ഇ. പ്രി​ൻ​സി​പ്പ​ൽ സി​ന്ധു ഇ​ന്ന​സെ​ന്‍റ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​ബാ​യ്, കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലൂ​സി ആ​ന്‍​ഡ്രൂ​സ് എ​ന്നി​വ​ർ എ​ക്സി​ബി​ഷ​ന് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.


വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​ർ, വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ൽ ത​പാ​ൽ സ്റ്റാ​മ്പു​ക​ൾ, പു​രാ​ത​ന വ​സ്തു​ക്ക​ൾ, നാ​ണ​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ശേ​ഖ​ര​ങ്ങ​ളും ആ​ർ​ട്ട് ഗ്യാ​ല​റി, അ​ക്വേ​റി​യം, എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത സ്റ്റാ​ളു​ക​ളും അ​ണി​യി​ച്ചൊ​രു​ക്കി​യി​രു​ന്നു.