മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ സാ​ൽ​വേ​ഷ​ൻ ആ​ർ​മി റാ​ലി​യും പ്രാ​ർ​ഥ​നാ സം​ഗ​മ​വും ​ന​ട​ത്തി
Saturday, September 28, 2024 6:48 AM IST
തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​ക്ക​ട​ത്തി​നി​രയാ​യ​വ​ർ​ക്കുവേ​ണ്ടി​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ പ്രാ​ർ​ഥ​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും പ്രാ​ർ​ഥനാ സം​ഗ​മ​വും ന​ട​ത്തി.

ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹൈ​സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി സാ​ൽ​വേ​ഷ​ൻ ആ​ർ​മി സം​സ്ഥാ​ന മു​ഖ്യ കാ​ര്യ​ദ​ർ​ശി ലെ​ഫ്.​കേ​ണ​ൽ ഗു​ർ​ണം മ​സി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ക​വ​ടി​യാ​ർ സ്ക്വ​യ​ർ വ​ഴി സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹെ​ഡ് ക്വോ​ർ​ട്ടേ​ഴ്സി​ന് മു​ന്നി​ൽ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പ്ര​തി​ജ്ഞ​യോ​ടെ റാ​ലി സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് പ്രി​യാ ഹാ​ളി​ൽ ചേ​ർ​ന്ന പ്രാ​ർ​ഥ​നാ സം​ഗ​മ​ത്തി​ൽ ബി​സി​ന​സ് അ​ഡ്മി​നി​ട്രേ​ഷ​ൻ സെ​ക്ര​ട്ട​റി ലെ​ഫ്.​ കേ​ണ​ൽ സി. ജെ. ബ​ന്നിമോ​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യകാ​ര്യ​ദ​ർ​ശി ലെ​ഫ്.​കേ​ണ​ൽ ഗു​ർ​ണം മ​സി സ​ന്ദേ​ശം ന​ൽ​കി. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ ആ​ഗോ​ള വ്യാ​പ​ക​മാ​യി സാ​ൽ​വേ​ഷ​ൻ ആ​ർ​മി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​ന്ത​ർ​ദേ​ശീ​യ മു​ഖ്യ​സ്ഥാ​ന​മാ​യ ല​ണ്ട​നി​ൽ ഇ​തി​നാ​യി ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കേ​ണ​ൽ ര​ത്ന​സു​ന്ദ​രി പൊ​ളി​മെ​റ്റ്‌ല, എ​എ​ച്ച് റ്റി ​കോ​-ഓർഡി​നേ​റ്റ​ർ മേ​ജ​ർ ലീ​ലാ​മ്മ സ്റ്റീ​ഫ​ൻ​സ​ൺ, ടി.എ​സ്.ഡ​ബ്ലി​യു എം ​ലെ​ഫ്.​ കേ​ണ​ൽ റ​സി​യാ ഗു​ർ​ണം,

ലെ​ഫ്.​കേ​ണ​ൽ പ്രീ​യാ ജോ​ഷ്വാ, മേ​ജ​ർ റോ​യി ശാ​മു​വേ​ൽ, മേ​ജ​ർ വി.​ബി. സൈ​ല​സ്, മേ​ജ​ർ പി.ജെ. മൈ​ക്കി​ൾ, മേ​ജ​ർ, മേ​ഴ്സി സൈ​മ​ൺ, പ​ബ​ളി​ക്ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി മേ​ജ​ർ റ്റി. ​ഇ.​സ്റ്റീ​ഫ​ൻ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.