നെ​യ്യാ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ ന​വീ​ക​രി​ക്ക​ണം
Saturday, September 28, 2024 6:48 AM IST
കോ​വ​ളം : നെ​യ്യാ​ർ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ലെ വെ​ങ്ങാ​നൂ​ർ ന​ഗ​ര​സ​ഭാ വാ​ർ​ഡി​ലെ ചി​റ​ത്ത​ല​വി​ളാ​കം, നീ​ല​കേ​ശി, പൊ​ഴു​തി​ൽ പു​ര​വി​ന​ട, ചാ​വ​ടി​ന​ട എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ക​നാ​ൽ ന​വീ​ക​രി​ച്ചു കൃ​ഷി​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ക​നാ​ൽ ജ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ (എ​സ്) വെ​ങ്ങാ​നൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​

നൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വെ​ങ്ങാ​നൂ​ർ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ന് മു​ൻവ​ശം ക​ട്ട് ആൻഡ് ക​വ​ർ നി​ർ​മിക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. നി​യോ​ജ​ക​മ​ണ്ഡ‌​ലം പ്ര​സി​ഡന്‍റ് കോ​ളി​യൂ​ർ സു​രേ​ഷ് സ​മ്മേ​ള​നം ഉ​ദ് ഘാ​ട​നം ചെ​യ്‌​തു.


ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.എ. ച​ന്ദ്ര​മോ​ഹ​ന​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ സി​ന്ധു വി​ജ​യ​ൻ, ക​രി​ങ്കു​ളം വി​ജ​യ​കു​മാ​ർ, എം.​പി. ശ​ര​ത് പ്ര​സാ​ദ്, ആ​ർ. പ്ര​മോ​ദ്, വി.എ​സ്. വി​ഷ്‌​ണു. എ​സ്.​എ​സ്. ദീ​ലി​പ്, എ​ൻ. ബി​നു​കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.