പേരൂര്‍ക്കട: പണിനടന്നു വരുന്ന വീട്ടില്‍നിന്നും 25,000 രൂപയുടെ ഇലക്ട്രിക് വയര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍.
ഗൗരീശപട്ടം തൈക്കൂട്ടം മുടുമ്പില്‍ വീട്ടില്‍ സതീഷ് (50) എന്നയാളാണ് പിടിയിലായത്. കുറവന്‍കോണം സ്വദേശി റോഷന് ചാരാച്ചിറ സന്തോഷ് ലെയിനില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്നായിരുന്നു മോഷണം.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.