നെടുമങ്ങാട്: കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പട വേങ്കോട് കാവ്, രേഷ്മ ഭവനിൽ സുരേഷ് (55)ആണ് മരിച്ചത്.
തലേദിവസം രാത്രി വീടിന് പുറത്തുനിന്ന് ഫോണിൽ സംസാരിച്ചു കൊണ്ട് നിന്ന സുരേഷിനെ രാവിലെ വീട്ടിനുള്ളിൽ കാണാത്തതിനാൽ വീട്ടുകാർ അയൽക്കാരെ അറിയിക്കുകയായിരുന്നു. ആര്യനാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.