കെ​എ​സ്‌​യു രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, June 21, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​യ​ത്.
മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വ​സ​നീ​യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യ എ​ൻ​ടി​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ പു​റ​ത്താ​ക്കു​ക, നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക, കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ മു​പ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ഴ​ചു​മ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ നി​ല​പാ​ട് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.


കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മ്മാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പു നെ​യ്യാ​ർ, ആ​ദേ​ഷ് സു​ധ​ർ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.