വീ​ട്ടി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​: യു​വാ​വ് പി​ടി​യി​ൽ
Friday, June 21, 2024 6:28 AM IST
നെ​ടു​മ​ങ്ങാ​ട് : വീ​ട്ടി​ൽ ക​ഞ്ചാ​വ് ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ന​വൂ​ർ ക​രി​ക്കു​ഴി മാ​ൻ​കു​ഴി​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ്‌ ഷെ​ഹീ​ൻ (23) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ ഷെ​ഹീ​ൻ ഈ ​വീ​ട്ടി​ൽ താ​മ​സ​മാ​യി​ട്ട് ര​ണ്ടു മാ​സ​മാ​യി. ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. അ​യ​ൽ​കാ​രു​മാ​യി ഒ​രു ബ​ന്ധ​വും യു​വാ​വ് സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ച് നാ​ൾ മു​മ്പ് പ്ര​തി​യെ ബൈ​ക്കി​ൽ ക​ഞ്ചാ​വു​ക​ട​ത്തു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ​ന്നു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കി​ര​ൺ​നാ​രാ​യ​ണി​നെ അ​റി​യി​ച്ച​ത്.


തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് ടീ​മി​നെ കൊ​ണ്ട് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ വീ​ട്ടി​ൽ ചെ​റു​പ്പ​ക്കാ​ർ കൂ​ടി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി.

തു​ട​ർ​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും​ചേ​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

പോ​ളി​ത്തീ​ൻ ക​വ​റി​ൽ നാ​ട്ടു​വ​ള​ർ​ത്തി​യ അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​യും, ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​വും ക​ണ്ടെ​ത്തി .