കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Thursday, June 20, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍​ക്കു പ​രി​ക്കേ​റ്റു. വ​ട്ട​പ്പാ​റ സ്വ​ദേ​ശി വ​ര്‍​ഗീ​സ് ചെ​റി​യാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വ​ട്ട​പ്പാ​റ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വ​ട്ട​പ്പാ​റ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​ന്ന വാ​ഗ​ണ​ർ​ആ​ര്‍ കാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും വൈ​ക്ക​ത്തേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.


സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​രെ മ​റ്റൊ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.