മൂ​ന്നു​പീ​ടി​ക​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ​ക്കു ക​ടി​യേ​റ്റു
Friday, March 29, 2024 1:13 AM IST
ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക സെ​ന്‍റ​റി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു ക​ടി​യേ​റ്റു. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. തെ​ക്കു​ഭാ​ഗ​ത്തുനി​ന്ന് ബ​സ് സ്റ്റോ​പ്പ് ഭാ​ഗ​ത്തേ​ക്കു​വ​ന്ന നാ​യ ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​റു​പേ​ർ​ക്കു ക​ടി​യേ​റ്റ​താ​യാ​ണു വി​വ​രം. സെ​ന്‍റ​റി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ന്ന​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. നാ​യ​യെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​യ വ​ഴി​യ​മ്പ​ലം ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.