തൃ​ത്ത​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ബേ​ക്ക​റി ഉ​ട​മ മ​രി​ച്ചു
Wednesday, April 24, 2024 10:38 PM IST
വാ​ടാ​ന​പ്പ​ള്ളി: ആം​ബു​ല​ൻ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് ബേ​ക്ക​റി ഉ​ട​മ മ​രി​ച്ചു. തൃ​ത്ത​ല്ലൂ​ർ ഗ​വ. ആ​ശു പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ ബേ​ക്ക​റി ഉ​ട​മ വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ലം പ​ണി​ക്കെ​ട്ടി അ​ർ​ജു​ന​ൻ (64) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം.​

തൃ​ത്ത​ല്ലൂ​ർ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം 45വ​ർ​ഷ​മാ​യി ബേ​ക്ക​റി ന​ട​ത്തി വ​രി​ക​യാ​ണ് അ​ർ​ജു​ന​ൻ. സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പ​രി​ക്കേ​റ്റ​വ​രു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇന്നു മൂന്നിന്.

ഭാ​ര്യ: കോ​മ​ള​വ​ല്ലി. മ​ക്ക​ൾ: ആ​ഘേ​ഷ്, അ​ഖി​ല. മ​രു​മ​ക​ൻ: കൃ​ഷ്ണ​കു​മാ​ർ.