ഏ​ഴു​പേ​രെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു
Wednesday, April 24, 2024 7:02 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങി​ലെ കാ​ര വാ​ക്ക​ട​പ്പു​റ​ത്ത് ഏ​ഴു​പേ​രെ തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​മാ​കെ ഭീ​തി​പ​ര​ത്തി​യ തെ​രു​വു​നാ​യ ഓ​ടി​ന​ട​ന്ന് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര സ്വ​ദേ​ശി അ​ന​ശ്വ​രനെ(20)​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ലീ​ല(70), ആ​ദി​ദേ​വ്(17), ഷ​ൺ​മു​ഖ​ൻ(76) എ​ന്നി​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഈ​യി​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ലും തീ​ര​മേ​ഖ​ല​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം ഏ​റി​വ​രി​ക​യാ​ണ്.