മാ​രാം​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഊ​ട്ടു​തി​രു​നാ​ൾ
Wednesday, April 24, 2024 7:02 AM IST
മാ​രാം​കോ​ട്: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ൻ കൊ​ടി​യു​യ​ർ​ത്തി.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. 28ന് ​രാ​വി​ലെ 5.45ന് ​ല​ദീ​ഞ്ഞ്, നൊവേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എന്നിവയ്ക്ക് വി​കാ​രി ഫാ. ​കി​ൻ​സ് എ​ള​ങ്കു​ന്ന​പ്പു​ഴ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഒ​മ്പ​തി​ന് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. 29നു വൈ​കീട്ട് 5.30നു ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എന്നി വയ്ക്ക് കു​റ്റി​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ലി​ജു പോ​ൾ പ​റ​മ്പ​ത്ത് കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും. 30ന് ​രാത്രി ഏ​ഴി​ന് ലി​ല്ലി​പ്പൂ ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേരും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​ന്‍റോ വേ​രം​പി​ലാ​വ് കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ന്ദേ​ശം​ന​ൽ​കും.

കൂ​ടു​തു​റ​ക്ക​ൽ, കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. മേ​യ് ഒ​ന്നി​ന് തി​രു​നാ​ൾദി​ന​ത്തി​ല്‌ രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​നയ്ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. റ​വ.​ഡോ. സി​ജു കൊ​മ്പ​ൻ സ​ന്ദേ​ശം​ന​ല്കും. തു​ട​ര്‌​ന്ന് പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ർ​ച്ച.
ഏ​ഴി​ന് ഇ​ട​വ​കദി​നാ​ഘോ​ഷം നടത്തും.