സു​ഹൃ​ത്തി​ന്‍റെ പു​തി​യ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, April 24, 2024 10:38 PM IST
ചാ​വ​ക്കാ​ട്: സു​ഹൃ​ത്തി​ന്‍റെ പു​തി​യ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രുമ​ന​യൂ​ർ ക​രു​വാ​ര​കു​ണ്ട് വ​ട്ടംപ​റ​മ്പി​ൽ പ​രേ​ത​നാ​യ കാ​ദ​റി​ന്‍റെ മ​ക​ൻ ഷാ​ഫി​യാ​ണ് (27) മ​രി​ച്ച​ത്. ചൊവ്വാഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം ഒ​രു​മ​ന​യൂ​ർ ക​ണ്ടു​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ചൂ​ടി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക​ൾ ചേ​ർ​ന്ന് രാ​ത്രി കാ​റ്റുകൊ​ള്ളാ​നാ​യി പാ​ല​ത്തി​ന് സ​മീ​പം ഒ​ത്തു​ചേ​രാ​റു​ണ്ട്. ഇ​തി​നി​ട​യി​ൽ സു​ഹൃ​ത്തി​ന്‍റെ പു​തി​യ ബൈ​ക്ക് ഓ​ടി​ച്ചുനോ​ക്കി​യ​താ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ യു​വാ​വി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം നടത്തി. പി​താ​വ് കാ​ദ​ർ മൂ​ന്ന് മാ​സം മു​മ്പാ​ണ് മ​രി​ച്ച​ത്. മാ​താ​വ്: ന​ബീ​സു. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് റാ​ഫി (ദു​ബാ​യ്), സു​മ​യ്യ.