ബി​ജെ​പി ശ്ര​മി​ക്കു​ന്നത് ഏ​കാധി​പ​ത്യം​ കൊ​ണ്ടു​വ​രാ​ന്‌: മു​കു​ൾ വാ​സ്നി​ക്
Wednesday, April 24, 2024 7:02 AM IST
ചാ​ല​ക്കു​ടി: രാ​ജ്യ​ത്ത് ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഒ​രു മ​തം, ഒ​രു ഭാ​ഷ, ഒ​രു പാ​ർ​ട്ടി, ഒ​രു നേ​താ​വ് എ​ന്ന​താ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ബ​ഹു​സ്വ​ര​ത ത​ക​ർ​ത്ത് ഏ​കാ​ധി​പ​ത്യം​കൊ​ണ്ടു​വ​രാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് കു​റ്റ​പ്പെ​ടു​ത്തി.

ബെ​ന്നി ബ​ഹ​നാ​ന്‍റെ മാ​ള, പൊ​യ്യ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​നത്തിന്‍റെ ഭാഗമായി നടന്ന റോ​ഡ് ഷോ​യു​ടെ ഉ​ദ്ഘാ​ട​നം പ​ള്ളി​ക്ക​ര​യി​ൽ നി​ർ​വ​ഹി ക്കുകയായിരുന്നു മു​കു​ൾ വാ​സ്നി​ക്. ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യം എ​ടു​ക്കു​ന്ന തീ​രു​മാ​നം സി​എ​എ പി​ൻ​വ​ലി​ക്കു​ക എ​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രും റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​കാ​നെ​ത്തി.

ബെ​ന്നി ബ​ഹ​നാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ഇ​ന്നു ചാ​ല​ക്കു​ടി​യി​ൽ​ ന​ട​ക്കും. റാ​ലി നാ​ലി​ന് ചാ​ല​ക്കു​ടി നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നു തു​ട​ങ്ങും. ചാ​ല​ക്കു​ടി​യി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കു​ക. മാ​റ്റു​കൂ​ട്ടു​ന്ന​തി​നാ​യി ബൈ​ക്ക് റാ​ലി​യും ഉ​ണ്ടാ​കും.