ഇതു ര​ണ്ടു ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം: അ​ച്ചു ഉ​മ്മ​ൻ
Wednesday, April 24, 2024 7:02 AM IST
കാ​ടു​കു​റ്റി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ.

കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ അ​ന്ന​നാ​ട്ടി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ൻ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി​യി​ലൂ​ടെ ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വ് തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം മ​തേ​ത​രമൂ​ല്യ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എം നേ​തൃ​ത്വം​ന​ൽ​കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ദു​ർ​ഭ​ര​ണ​ത്തി​ലൂ​ടെ സ​മ​സ്തമേ​ഖ​ല​ക​ളും ത​ക​ർ​ന്ന​ടി​ഞ്ഞെ​ന്നും ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ നാ​ടി​നെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ച്ചു ഉ​മ്മ​ൻ ആ​രോ​പി​ച്ചു.

ബെ​ന്നി ബ​ഹ​നാ​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കാ​ടു​കു​റ്റി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ.​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​നാ​യി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മോ​ളി തോ​മ​സ്, ലീ​ന ഡേ​വി​സ്, മേ​ഴ്സി ഫ്രാ​ൻ​സി​സ്, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ സാ​ബി​റ, ഫ്രാ​ൻ​സി​സ് പി​ൻ​ഹീ​റോ, സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ന്‍റെ ഭാ​ര്യ ഷേ​ർ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.