മോ​ദി​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗം: ബി​ജെ​പി​ക്കെ​തി​രെ സേ​വ് ഇ​ന്ത്യ കാ​ന്പ​യി​ൻ
Wednesday, April 24, 2024 7:02 AM IST
തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ - മ​തേ​ത​ര - ഫെ​ഡ​റ​ൽ ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​ക്കു വോ​ട്ടു​ന​ൽ​കാ​തി​രി​ക്കു​ക, ജ​നാ​ധി​പ​ത്യ​ശ​ക്തി​ക​ളെ വി​ജ​യി​പ്പി​ക്കു​ക, ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളു​യ​ർ​ത്തി സേ​വ് ഇ​ന്ത്യ മു​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ബ​ഹു​ജ​ന​കാ​ന്പ​യി​ൻ ന​ട​ത്തി. മു​സ്ലിം ജ​ന​ത​യ്ക്കെ​തി​രാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കാ​ന്പ​യി​ൻ.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​ഫ. കു​സു​മം ജോ​സ​ഫ്, പി.​എ​ൻ. പ്രോ​വി​ന്‍റ്, ആ​ർ.​എം. സു​ലൈ​മാ​ൻ, പി.​ജെ. തോ​മ​സ്, രാ​ജേ​ഷ് അ​പ്പാ​ട്ട്, നെ​ജു ഇ​സ്മ​യി​ൽ, ഐ. ​ഗോ​പി​നാ​ഥ്, കെ. ​ശി​വ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ മോ​ദി​കാ​ലം മു​റി​വേ​റ്റ ദ​ശ​കം, മ​ണി​പ്പു​രി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്‍റോ അ​ക്ക​ര സം​വി​ധാ​നം ചെ​യ്ത ക്രൈ ​ഓ​ഫ് ദ ​ഒ​പ്ര​സ്ഡ് എ​ന്നീ ഡോ​ക്യു​മെ​ന്‍റി സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ന്നു.