ത​ണ്ണിമ​ത്ത​ൻ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ച് സേ​വി
Wednesday, April 24, 2024 7:02 AM IST
എ​രു​മ​പ്പെ​ട്ടി: വേ​ന​ലി​ൽ ത​രി​ശി​ട്ട് കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്ത് വി​ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് കു​ണ്ട​ന്നൂ​ർ വാ​ഴ​പ്പി​ള്ളി വീ​ട്ടി​ൽ സേ​വി.

കു​ണ്ട​ന്നൂ​ർ തെ​ക്കേ​ക്ക​ര വെ​ട്ടി​ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പം ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സേ​വി ത​ണ്ണി​മ​ത്ത​ൻ വി​ള​യി​ച്ചി​ട്ടു​ള്ള​ത്. 40,000 രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​യ്ത ത​ണ്ണി​മ​ത്ത​ൻ കൃ​ഷി വ​ൻ ലാ​ഭ​ക​ര​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ ത​ണ്ണി​മ​ത്ത​നും കി​ര​ൺ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ണ്ണി​മ​ത്ത​നു​മാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.

പു​ല്ല് വ​രാ​തി​രി​ക്കാ​ൻ മ​ൾ​ട്ടി ഷീ​റ്റി​ട്ട് വി​ത്ത് വി​ത​ച്ച് ചാ​ണ​ക​പ്പൊ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു​നേ​ര​വും ന​ല്ല രീ​തി​യി​ൽ ന​ന​ച്ചാ​ണ് മി​ക​ച്ച വി​ള​വ് നേ​ടി​യ​ത്. 45 ദി​വ​സം എ​ത്തി​യ​പ്പോ​ൾ പൂ​ക്ക​ൾ വി​രി​യു​ക​യും 75 ദി​വ​സ​മാ​യ​പ്പോ​ൾ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നോ​ട​കം 500 കി​ലോ വി​ൽ​പ്പ​ന ന​ട​ത്തി​. ഇ​നി 2000 കി​ലോ വി​ള​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​മ്മ കൊ​ച്ചു മേ​രി , ഭാ​ര്യ മി​ഥു, മ​ക്ക​ൾ ഇ​വ, ഇ​വാ​ൻ എ​ന്നി​വ​ർ സേ​വി​ക്ക് സ​ഹാ​യ​ത്തി​നു​ണ്ട്. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സേ​വി.

സൂ​ര്യ​കാ​ന്തി, പ​യ​ർ, വെ​ണ്ട, വെ​ള്ള​രി, ചീ​ര എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വ​രു​മാ​ന​മാ​ർഗം എ​ന്ന​തി​ലു​പ​രി കൃ​ഷി ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ഉ​ന്മേ​ഷ​വും ആ​രോ​ഗ്യ​വും ന​ൽ​കു​ന്ന ഉ​പാ​ധി​യാ​ണെ​ന്ന് സേ​വി പറയുന്നു. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​വാ​നാ​ണ് സേ​വി​യു​ടെ ആ​ഗ്ര​ഹം.