ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് തട്ടിപ്പ്: ജോ​ഷിക്കു പണം ലഭിച്ചില്ല
Wednesday, April 24, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ണം തി​രി​കെ​വാ​ങ്ങാ​ന്‍ ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ​ത്തി​യ ജോ​ഷി നി​രാ​ശ​നാ​യി​ മ​ട​ങ്ങി.

മാ​പ്രാ​ണം വ​ട​ക്കേ​ത്ത​ല വീ​ട്ടി​ല്‍ ജോ​ഷി ആ​ന്‍റ​ണി​യാ​ണ് പ​ണം ല​ഭി​ക്കാ​തെ നി​രാ​ശ​നാ​യി മ​ട​ങ്ങി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തുള്‍​പ്പെ​ടെ 90 ല​ക്ഷം രൂ​പ​യാ​ണ് ജോ​ഷി ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ന്‍റെ മാ​പ്രാ​ണം ശാ​ഖ​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ഇ​തി​ല്‍ 28 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ജ​നു​വ​രി മാ​സ​ത്തി​ല്‍​ തി​രി​കെ ല​ഭി​ച്ചു.

ജോ​ഷി ദ​യാ​വ​ധ​ത്തി​നു ഹ​ര്‍​ജി ന​ല്‍​കിയതിനെത്തുടര്‌ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ചെ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ജോ​ഷി​യു​ടെ പേ​രി​ലു​ള്ള തു​ക മാ​ത്ര​മാ​ണ് അ​ന്ന് തി​രി​കെ​ന​ല്‍​കി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ണം മൂ​ന്നുമാ​സ​ത്തി​ന​കം ന​ല്‍​കാ​മെ​ന്നു​ള്ള ഉ​റ​പ്പ​ാണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ന്ന​ലെ ബാ​ങ്കി​ന്‍റെ മാ​പ്രാ​ണം ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​യ ജോ​ഷി​ക്കു പ​ണം തി​രി​കെ ന​ല്‍​കു​വാ​ന്‍ ഇ​പ്പോ​ള്‍ സാ​ധി​ക്കി​ല്ലെ​ന്ന മ​റു​പ​ടി ല​ഭി​ച്ച​തോ​ടെ ക​രു​വ​ന്നൂ​രി​ലെ ഹെ​ഡ് ഒാഫീ​സി​ലെ​ത്തി. ബാ​ങ്കി​ല്‍ നി​യ​മി​ക്ക​പ്പെ​ട്ട കേ​ര​ള ബാ​ങ്കി​ന്‍റെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. രാ​ജേ​ഷു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. 30ന് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും ഈ ​യോ​ഗ​ത്തി​ല്‍ ബാ​ക്കി പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ചി​കി​ത്സ​യ്ക്കും ജീ​വി​ത​ച്ചെ​ല​വി​നും വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ജോ​ഷി ഹൈ​ക്കോ​ട​തി​യെ​യും സ​ര്‍​ക്കാ​രി​നെ​യും സ​മീ​പി​ച്ചിരുന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള 58 ല​ക്ഷം രൂ​പ ഇ​നി തി​രി​കെ ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ജോ​ഷി പ​റ​യു​ന്ന​ത്. ക​രാ​റു​കാ​ര​നാ​യ ജോ​ഷി അ​പ​ക​ട​ത്തെതു​ട​ര്‍​ന്ന് എ​ട്ടു​വ​ര്‍​ഷം കി​ട​പ്പി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 20 കൊ​ല്ല​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ട്യൂ​മ​ര്‍ ഉ​ള്‍​പ്പ​ടെ 21 ശ​സ്ത്ര​ക്രി​യ​ക​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​യാ​ളാ​ണ്. കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ന്‍ സ​മ്പാ​ദ്യ​വും ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലാ​ണ് നി​ക്ഷേ​പി​ച്ച​ത്. പ​ണം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ പ​രാ​തി പ​ല​യി​ട​ത്തും കൊ​ടു​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കു​ടും​ബ​ത്തി​ലെ ചെ​ല​വും മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ചി​കി​ത്സ​യും പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തേത്തുട​ര്‍​ന്നാ​ണ് ദ​യാ​ഹ​ര്‍​ജി ന​ല്‍​കി​യ​ത്. നി​ക്ഷേ​പത്തുക തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ഒ​റ്റ​യാ​ള്‍പോ​രാ​ട്ട​ങ്ങ​ള്‍ ന​ട​ത്തി​യ ജോ​ഷി ഇ​നി​യും ത​ന്‍റെ പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​രു​മെ​ന്നു വ്യ​ക്ത​മാ​ക്കി.