മേ​ലൂ​രി​ലെ കൊ​ല​പാ​ത​കം: പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ല​ഹ​രി​ക്ക​ടി​മ
Wednesday, April 24, 2024 7:02 AM IST
മേ​ലൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് കാ​ട്ടു​ള​പു​ത്ത​ൻ പ്ര​തീ​ഷ് (40) ല​ഹ​രി​ക്ക് അ​ടി​മ. കു​ടും​ബ​വ​ഴ​ക്കി​നെതു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30നാ​ണു മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തീ​ഷ് ലി​ജ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മേ​ലൂ​ർ പൂ​ലാ​നി കു​റു​പ്പം അ​ഞ്ചാം​വാ​ർ​ഡി​ൽ മ​രി​യ പാ​ല​ന​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ഇ​വ​രു​ടെ താ​മ​സം.

മ​ർ​ദ​ന​മേ​റ്റാ​ണു ലി​ജ മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷ​മേ ല​ഭി​ക്കൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തീ​ഷ് മ​നോ​നി​ല തെ​റ്റി​യ നി​ല​യി​ലാ​ണ്. തെ​ളി​വെ​ടു​പ്പു ന​ട​ന്നി​ട്ടി​ല്ല. സ്ഥി​രം മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഇ​യാ​ൾ വീ​ട്ടി​ൽ ക​ല​ഹ​മു​ണ്ടാ​ക്കു​ന്ന​തു പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.