കാസർഗോട്ട് പോ​ളിം​ഗ് ഇ​ടി​വ്
Saturday, April 27, 2024 1:52 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് പാ​ര്‍​ല​മെ​ന്‍റി​ല്‍ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ ഇ​ടി​വ്. ഇ​ന്ന​ലെ രാ​ത്രി 9.40നു ​പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 75.29 ആ​ണ് മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 80.57 ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം. ഇ​ത്ത​വ​ണ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.

വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ത​ക​രാ​റും വേ​ഗ​ക്കു​റ​വും പ​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി. ഇ​തോ​ടെ മൂ​ന്നും നാ​ലും മ​ണി​ക്കൂ​ര്‍ ആ​ളു​ക​ള്‍ ക്യൂ ​നി​ല്‍​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. രാ​ത്രി പ​ത്തു​വ​രെ പോ​ളിം​ഗ് നീ​ണ്ടു​നി​ന്ന ബൂ​ത്തു​ക​ളു​മു​ണ്ടാ​യി​രു​ന്നു. പോ​ളിം​ഗ് വൈ​കി​യ​തു പ​ല​യി​ട​ത്തും ആ​ളു​ക​ള്‍ വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങി​പ്പോ​കാ​നും കാ​ര​ണ​മാ​യി. ആ​കെ​യു​ള്ള 14,52,230 വോ​ട്ട​ര്‍​മാ​രി​ല്‍ 10,93,498 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ 5,83,811 (77.76 ശ​ത​മാ​നം) പേ​ർ സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 5,09,682 (72.65) പേ​ര്‍ പു​രു​ഷ​വോ​ട്ട​ര്‍​മാ​രു​മാ​ണ്. ആ​കെ​യു​ള്ള 14 ട്രാ​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രി​ല്‍ അ​ഞ്ചു​പേ​ര്‍ ആ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 13,63,937 വോ​ട്ട​ര്‍​മാ​രി​ല്‍ 11,00,051 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.