അ​റു​പ​തു​കാ​ര​ന് 45 വ​ര്‍​ഷം ത​ട​വ്
Wednesday, April 24, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ​തി​മൂ​ന്നു​വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് 45 വ​ര്‍​ഷം ത​ട​വും 2,25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് സി.​ആ​ര്‍. ര​വി​ച​ന്ദ​റാണ് വി​ധി പ്ര​സ്താ​വി​ച്ചത്.

2020 കാ​ല​യ​ള​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 13 വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് ചാ​ര്‍​ജു​ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ മ​റ്റ​ത്തൂ​ര്‍ സ്വ​ദേ​ശി രാ​ജ​നെ(60)​തി​രേയാ​ണ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പി​ഴസം​ഖ്യ അ​തി​ജീ​വി​ത​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കാ​നും വി​ധി​യി​ലുണ്ട്.