ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ഭ​ണ്ഡാ​ര വ​ര​വ് 6.41 കോ​ടി​രൂ​പ
Wednesday, April 24, 2024 7:02 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഏ​പ്രി​ൽ മാ​സ​ത്തെ ഭ​ണ്ഡാ​രം വ​ര​വാ​യി 6,41,05891 രൂ​പ​യും മൂ​ന്ന് കി​ലോ 619ഗ്രാം 500 ​മി​ല്ലി​ഗ്രാം സ്വ​ർ​ണവും 20 കി​ലോ 480 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച 2000 ന്‍റെ 36 ​ക​റ​ൻ​സി​ക​ളും നി​രോ​ധി​ച്ച ആ​യി​രം രൂ​പ​യു​ടെ 24 ക​റ​ൻ​സി​യും അ​ഞ്ഞൂ​റി​ന്‍റെ 78 ക​റ​ൻ​സി​യും ല​ഭി​ച്ചു. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നാ​യി​രു​ന്നു എ​ണ്ണ​ൽ ചു​മ​ത​ല. ക്ഷേ​ത്രം​കി​ഴ​ക്കേ ന​ട​യി​ലെ എ​സ്ബിഐ​യു​ടെ ഇ ​ഭ​ണ്ഡാ​രം വ​ഴി 2,58,058രൂ​പ ല​ഭി​ച്ചു. സ്ഥി​രം​ഭ​ണ്ഡാ​ര വ​ര​വി​ന് പു​റ​മെ​യാ​ണി​ത്.