ക​ള്ള​വോ​ട്ട് കൊ​ണ്ട് യു​ഡി​എ​ഫ് വി​ജ​യം ത​ട​യാ​നാ​വി​ല്ല: ഉ​ണ്ണി​ത്താ​ന്‍
Saturday, April 27, 2024 1:52 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​രാ​ജ​യ​ഭീ​തി പൂ​ണ്ട ഇ​ട​തു​പ​ക്ഷ ജ​നാ​തി​പ​ത്യ മു​ന്ന​ണി വ്യാ​പ​ക​മാ​യി ബൂ​ത്ത് പി​ടു​ത്ത​വും ക​ള്ള വോ​ട്ടും അ​ക്ര​മ​വും ന​ട​ത്തി​യെ​ന്നും എ​ന്നാ​ല്‍ ഇ​തു​കൊ​ണ്ടൊ​ന്നും ത​ന്‍റെ വി​ജ​യ​ത്തെ ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍. രാ​വി​ലെ ത​ന്നെ പ​യ്യ​ന്നൂ​ര്‍ കാ​റ​മേ​ല്‍ ബൂ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര​വ​ധി ത​വ​ണ ക​ള്ള​വോ​ട്ടി​നു ശ്ര​മി​ച്ച​ത് യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ത​ട​ഞ്ഞു.

ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ ഗു​ണ്ട​ക​ള്‍ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ച്ച് പു​റ​ത്താ​ക്കി ബൂ​ത്ത് പി​ടി​ച്ചു. കാ​ങ്കോ​ല്‍ ഏ​റ്റു​കു​ടു​ക്ക​യി​ല്‍ ഇ​രു​കൈ​ക​ളും ഇ​ല്ലാ​ത്ത ബൂ​ത്ത് ഏ​ജ​ന്‍റ് വൈ​ശാ​ഖി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ചു. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.
അ​ന്നൂ​രി​ല്‍ ബൂ​ത്ത് ഏ​ജ​ന്‍റ് ന​വ​നീ​ത് നാ​രാ​യ​ണ​നെ മ​ര്‍​ദി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക എ​ടു​ത്ത് ഓ​ടി. പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് ബൂ​ത്ത് 98 മു​തു​കു​ട​യി​ല്‍ ക​ള്ള​വോ​ട്ടി​ന് കൂ​ട്ട് നി​ല്‍​ക്കു​ന്ന​ത് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​ണെ​ന്ന​റി​ഞ്ഞെ​ത്തി​യ ത​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ച​താ​യും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.