വ​യ​നാ​ട് ഡി​സി​സി​യു​ടെ പേ​രി​ൽ വ്യാ​ജ വീ​ഡി​യോ: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി
Saturday, April 27, 2024 5:17 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി​യു​ടെ പേ​രി​ൽ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. രാ​ജ്യ​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഒ​രു വ്യാ​ജ വീ​ഡി​യോ ആ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ബോ​ധ​പൂ​ർ​വം നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ഈ ​വീ​ഡി​യോ നി​ർ​മി​ച്ച​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പെ​ട്ടു.

വീ​ഡി​യോ​യു​ടെ പ​ക​ർ​പ്പ് സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.