ക​രു​ത​ലിന്‍റെ സ്നേ​ഹസ്പ​ർ​ശ​വു​മാ​യി ചി​റ​ള​യം എ​ച്ച്സിസി
Wednesday, April 24, 2024 7:02 AM IST
ചി​റ​ള​യം: ചി​റ​ള​യം എ​ച്ച്സി​സി ജി ​യുപി ​സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് സെന്‍റോ എച്ച് സിസി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് തുടക്ക മായി. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ൻ ജോ​സ് സിഎം​സി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ളി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നമേ​ശ​യും ക​സേ​ര​യും ന​ൽ​കു​ന്ന ച​ട​ങ്ങ് കു​ന്നം കു​ളം ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ലി​ജോ പോ​ൾ സിഎം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ആ​ദ്യ ഗ​ഡു സാ​മ്പ​ത്തി​ക സ​ഹാ​യം ചി​റ​ള​യം എ​ച്ച്സിസി​ജിയു​പി സ്കൂ​ളി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ൻ​സ ജോ​സ് നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഒഎ​സ്എ ​പ്ര​സി​ഡ​ന്‍റ് ജോ​ളി സി ​ഐപ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. പി​ടി​എ പ്ര​സി​ഡന്‍റ് ജാ​സി​ൻ പി. ​ജോ​ബ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് പ്ര​തി​നി​ധി എ.വി. ജെ​സ്സി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.പി​ടി​എ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.