ട്രം​പി​ന്‍റെ കു​ടി​യേ​റ്റ ന​യ​ത്തി​നെ​തി​രേ ഡാ​ളസി​ൽ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Wednesday, April 2, 2025 7:24 AM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ളസ്: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡാ​ളസ് ഡൗ​ൺ​ടൗ​ണി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

ലീ​ഗ് ഓ​ഫ് യു​ണൈ​റ്റ​ഡ് ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സി​റ്റി​സ​ൺ​സ് (LULAC) സം​ഘ​ടി​പ്പി​ച്ച റാ​ലി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ഡാ​ല​സ് ഡൗ​ൺ​ടൗ​ണി​ലെ 2215 റോ​സ് അ​വ​ന്യൂ​വി​ലു​ള്ള ക​ത്തീ​ഡ്ര​ൽ ഓ​ഫ് ഔ​ർ ലേ​ഡി ഓ​ഫ് ഗ്വാ​ഡ​ലൂ​പ്പി​ൽ നി​ന്നാ​രം​ഭി​ച്ചു.

റാ​ലി​യി​ൽ 15,000 പേ​ർ പ​ങ്കെ​ടു​ത്ത​താ​യി ലീ​ഗ് ഓ​ഫ് യു​ണൈ​റ്റ​ഡ് ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സി​റ്റി​സ​ൺ​സ്പ്ര​സി​ഡ​ന്‍റ് ഡൊ​മിം​ഗോ ഗാ​ർ​സി​യ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം ആ​ൽ ഗ്രീ​ൻ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കോ​ൺ​ഗ്ര​സി​ലെ പ്ര​സം​ഗം ത​ട​​സ​പ്പെ​ടു​ത്തി​യ​തി​ന് യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി ഗ്രീ​നി​നെ അ​ടു​ത്തി​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ക്ലേ ​ജെ​ങ്കി​ൻ​സും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.


ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജി ക്ലേ ​ജെ​ങ്കി​ൻ​സും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു, കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അ​റി​യാ​നും അ​വ​രു​ടെ സ​മൂ​ഹ​ത്തി​ൽ നി​ന്നും പ്രാ​ദേ​ശി​ക ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​ഹാ​യം തേ​ടാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.